തിരുവനന്തപുരം: ( www.truevisionnews.com ) വികസന രാഷ്ട്രീയത്തിൻ്റെ വ്യക്തമായ കാഴ്ച്ചപ്പാടുള്ള അസാമാന്യ ചരിത്ര'മുള്ള പ്രതിഭാശാലിയായിരുന്നു ഡോ. കെ.എൻ രാജയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രിയായ സി അച്യുതമേനോൻ്റെ ഹൃദയപൂർവ്വമായ വിളിയാണ് രാജിനെ കേരളത്തിലേക്ക് മടക്കി വിളിച്ചത്.
നൂറാം ജന്മദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്യുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി എം എ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. കെ.പി കണ്ണൻ , പ്രൊഫ. കെ. ജെ ജോസഫ് ,പ്രൊഫ. എസ്. ആർ ഷീജ , പ്രൊഫ. ബീന പി.എൽ പ്രൊഫ. സൂരജ് ജേക്കബ് എന്നിവർ സംസാരിച്ചു. എൻ ഷൺമുഖൻ പിള്ള സ്വാഗതം പറഞ്ഞു.
#DrKNRaj # genius #xtraordinary #history #BinoyVishwam